വെൽബീയിംഗ് ക്യാമ്പ് രജിസ്ട്രേഷൻ

എല്ലാ മാസവും വെൽബീയിംഗ് പാരമ്പര്യ തിബത്തന്‍ വൈദ്യപരിശോധനാ ക്യാമ്പുകള്‍ കൊച്ചിയില്‍ വെച്ച് നടത്തപ്പെടുന്നു. ദലൈ ലാമയുടെ തിബത്തന്‍ വൈദ്യജ്യോതിഷപീഠമായ മെന്റ്-സീ-ഖാംഗും ഫ്രെണ്ട്സ് ഓഫ് തിബത്ത് കേരള ശാഖയും ചേര്‍ന്നാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

അടുത്ത പാരമ്പര്യ തിബത്തന്‍ വൈദ്യപരിശോധനാ ക്യാമ്പ് ജനുവരി നാലു മുതല്‍ ഏഴ് വരെ എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ വെച്ച് നടത്തുന്നതാണ്. ആശീര്‍ഭവന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിള്‍ ഭൂപടത്തിന്റെ സഹായത്തോടെ കാണാവുന്നതാണ്. വൈദ്യപരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെപ്പറയുന്ന നാല് വിധത്തില്‍ മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

എസ്.എം.എസ്: നിങ്ങള്‍ നേരത്തെ തന്നെ ഈ ക്യാമ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ "രജിസ്ട്രേഷന്‍ നമ്പര്‍, താല്പര്യമുള്ള തീയതിയും സമയവും" ഉള്‍പ്പെടുത്തി എസ്.എം.എസ് ചെയ്താല്‍ മാത്രം മതിയാകും. പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഫ്രെണ്ട്സ് ഓഫ് തിബത്തിന്റെ +91.9995181777, +91.9895103483, +91.8089443495 എന്നീ ഏതെങ്കിലും നമ്പറിലേക്ക് "പൂര്‍ണ്ണമായ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, താല്പര്യമുള്ള തീയതിയും സമയവും" ഉള്‍പ്പെടുത്തി എസ്.എം.എസ് ചെയ്യുക. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ സമയവും, തീയതിയും കാണിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും.

+91.11.47615142 എന്ന നമ്പറിലേക്ക് ഫാക്സ് ചെയ്യുക.

wellbeing@friendsoftibet.org എന്ന വിലാസത്തിലേക്ക് ഇമെയില്‍:: ചെയ്യുക.

http://www.friendsoftibet.org/wellbeing/ എന്ന ഇന്റര്‍നെറ്റ് വിലാസത്തിലൂടെ രജിസ്റ്റര്‍ ചെയ്യുക.

ദയവായി ശ്രദ്ധിക്കുക: ഫ്രെണ്ട്സ് ഓഫ് തിബത്തിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പും ധനസമാഹരണവും സാധ്യമാക്കുന്നത് അതിന്റെ അംഗങ്ങളും പ്രവർത്തകരും ചേർന്നാണ്. ഫ്രെണ്ട്സ് ഓഫ് തിബത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ എല്ലാം തന്നെ സന്നദ്ധപ്രവര്‍ത്തകരാണ്. ശമ്പളം പറ്റുന്ന ഒരു ജീവനക്കാരന്‍ പോലും ഈ പ്രസ്ഥാനത്തിലില്ല. ഈ പരിമിതിക്കുള്ളില്‍ ചിലപ്പോള്‍ കാര്യക്രമങ്ങളില്‍ കാലതാമസം നേരിട്ടേക്കാം.



Friends of Tibet Wellbeing, PO Box 16674, Bombay 400050, India

SMS: +91.9995181777, +91.9895103483, +91.8089443495 Fax: +91.10.47615142

Email: wellbeing@friendsoftibet.org Web: www.friendsoftibet.org/wellbeing/